സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബോധവല്‍കരണ ക്ലാസുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംവാദങ്ങള്‍, റാലികള്‍ തുടങ്ങിയവയാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികള്‍ സമര്‍പ്പിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കായി ഒരുക്കും. മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലയിലെ സാമുദായിക സാഹചര്യം അവലോകനം ചെയ്യുകയും മത- സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം പരിശോധിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ല, സബ് ഡിവിഷന്‍, പോലീസ് സ്റ്റേഷനുകളിലായി സാമുദായിക ഐക്യസമിതി രൂപീകരിക്കും. സമിതികളില്‍ സാമുദായിക അംഗങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, വ്യാപാരികള്‍, സാമൂഹിക സംഘടന പ്രതിനിധികള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. മതപരമായ ഘോഷയാത്രകള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്കായി അനുമതി വ്യവസ്ഥ കര്‍ശനമായി നടപ്പാക്കും. ആവശ്യമുള്ളിടത്ത് നിര്‍ബന്ധിത വീഡിയോഗ്രാഫിയും ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും. പ്രധാന ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരുവാനും തീരുമാനമായി.

സംയുക്ത കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ജില്ലാ പൊതു ആശയവിനിമയം സെല്‍ സജീവമാക്കും. പൊതുറോഡുകള്‍, ഹൈവേകള്‍, നടപ്പാതകള്‍, സര്‍ക്കാര്‍ ഭൂമി എന്നിവ കൈയടക്കുന്ന അനധികൃത മതപരമായ നിര്‍മാണം ശ്രദ്ധയില്‍ പെട്ടാല്‍ പോലിസ്, റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവയുമായി ഏകോപിച്ച് കയ്യേറ്റം നീക്കം ചെയ്യും. മുന്‍കൂര്‍ അനുമതിയില്ലാതെ പ്രാര്‍ഥന യോഗങ്ങള്‍, മതപരമായ ഒത്തുചേരല്‍ എന്നിവയ്ക്കായി നിര്‍മ്മിക്കുന്ന താല്‍കാലിക പന്തല്‍, സ്റ്റേജ്, റോഡരികിലെ വേദികള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പോലിസ് മേധാവി ആര്‍.ആനന്ദ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർത്തു ; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി...

0
മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...