മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ, മെയിൻറനൻസ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ  വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി അധ്യക്ഷത വഹിച്ചു.

പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആദർശ്, കെഎസ്എസ്എം ജില്ലാ കോര്‍ഡിനേറ്റര്‍ മൂസപതിയിൽ, കെ ശിവദാസൻ, വി ആതിര, കെ പി ശ്യാമ, കലാജാഥ ഡയറക്ടർ ഗൗതം കൃഷ്ണ, ആൻറണി സിജു ജോർജ്, ജി സുരേഷ് എന്നിവർ സംസാരിച്ചു. ആദ്യദിനം കെഎസ്ആർടിസി ബസ്റ്റാൻഡ്, രാപ്പാടി, ടൗൺ ബസ്റ്റാൻഡ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ്, തെരുവു നാടകം, വയോജനങ്ങളെ ആദരിക്കൽ, വയോജന സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കലാജാഥ നാളെ ഒറ്റപ്പാലം മേഖലയിൽ പര്യടനം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...