പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘പാഠം ഒന്ന് – ഒരു മദ്യപന്റെ ആത്മകഥ’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പോലീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ ബോധവത്ക്കരണ നാടകം സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ല പോലിസ് മേധാവി റ്റി.ബി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ശുദ്ധീകരിക്കാന്‍ വായനയ്ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. വായന ശുഷ്‌കിച്ചാല്‍ ലഹരി പോലുള്ളവ സമൂഹത്തിലെത്തും. ലഹരിക്കെതിരെ സര്‍ക്കാരും സമൂഹവും ആരംഭിച്ച യുദ്ധമായ ഓപ്പറേഷന്‍ തൂഫാന്‍ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ചിത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

പി.റ്റി.എ പ്രസിഡന്റ് ഫാ.ഷൈജു കുര്യന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്.സനില്‍ ലഹരി ബോധവല്‍കരണ സന്ദേശം നല്‍കി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി സി.കെ നസീര്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു മാത്യു, കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി.നായര്‍, എസ്.പി.സി നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ ജി.സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാനിഷ് പി.ജോണ്‍, പ്രധാനധ്യാപിക ദീപ മേരി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ജൂലൈ 2ന് രാവിലെ 11 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാടകം അവതരിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...