കൊച്ചി : പൂർണ്ണമായും ഇലക്ട്രിക് വയറിൽ പണിതീർത്ത ദുർഗ ദേവിയുടെ രൂപം കൗതുകമാകുന്നു. ദുർഗ പൂജയോടനുബദ്ധിച്ച് കൊൽക്കത്തയിലെ ദേശപ്രിയ പാർക്ക് പൂജ പന്തലിലാണ് പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് 500 കിലോഗ്രാം ഭാരമുള്ള ദുർഗ ദേവി രൂപം അനാച്ഛാദനം ചെയ്തത്.
പശ്ചിമബംഗാളിലെ ഏറ്റവും മികച്ച 25 കലാകാരന്മാരുടെ ഒരു മാസം നീണ്ടു നിന്ന പ്രയത്നത്തിലൊടുവിലാണ് ഇൻസ്റ്റാലേഷൻ സഥാപിതമായത്. 500 കി.ഗ്രാം ഭാരത്തിൽ 260 കിലോമീറ്റർ വരെ നീളമുള്ള വി ഗാർഡ് ലോങ്ങ് ലാസ്റ്റിംഗ് വയറുകളാണ് ഈ ഭീമൻ സൃഷ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. 16 അടി ഉയരത്തിലുള്ള കൂറ്റൻ രൂപം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വി-ഗാർഡിന്റെ ആദരവാണ്. ഇതിന്റെ ഭാഗമായി എലൈവ് ഇന്ത്യയോട് സഹകരിച്ച് ഒരു മ്യൂസിക് വീഡിയോയും വി ഗാർഡ് പുറത്തിറക്കിയിരുന്നു