കേരളത്തില്‍ എവൈ വകഭേദം കൂടുന്നു ; പത്തനംതിട്ട കോട്ടയം ഉള്‍പ്പടെ 5 ജില്ലകളിലാണ് എവൈ 1 കണ്ടെത്തിയത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ അഞ്ചുജില്ലയിലാണ് ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്.

പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണില്‍ ഏതാണ്ട് അരശതമാനവും ജൂലായില്‍ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റില്‍ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തില്‍മാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാല്‍ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...