അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26 മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്‍റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

എസ്‌ട്രെല്ല പ്രൊഡക്ഷന്‍റെ ബാനറില്‍ കുഷ്മാവതി നിര്‍മ്മിക്കുന്ന അയാളി നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക്: രേവാ, എഡിറ്റര്‍ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയില്‍. മഥന്‍, ലിങ്ക, സിങ്കാംപുലി, ധര്‍മ്മരാജ്, ലവ്‌ലിന്‍, തുടങ്ങി വന്‍ താരനിരയിലാണ് അയാളി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു.

തിമിഴ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങളെ ബന്ധപ്പെടുത്തി ഋതുമതിയാകുന്ന മുറയ്ക്ക് പെണ്‍കുട്ടികളെ വിവാഹം നടത്തുന്ന പരമ്പരാഗത ഗ്രാമത്തില്‍ നിന്നും ഡോക്ടറാകണം എന്ന ആഗ്രഹത്തോടെ ജീവിക്കുന്ന തമിഴ് എന്ന് പേരുള്ള പെണ്‍കുട്ടിയായി അഭിനക്ഷത്രയും അമ്മ കുറുവമ്മാളായി അനുമോളും വേഷമിടുന്നു. പുതുക്കോട്ടൈ തമിഴ് ശൈലിയില്‍ അനുമോള്‍ തന്നെയാണ് അയാലിയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ അനുമോള്‍ ഡബ്ബ് ചെയ്യുന്നത്. അനുമോള്‍ നേരത്തെ ഒരുനാള്‍ ഇരവില്‍, തിലഗര്‍, കണ്ണുക്കുള്ളൈ, രാമര്‍, സൂറന്‍, മഗ്‌ഴ്ചി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴില്‍ ഫറാന എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് അയാലി എത്തുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...