ശബരിമല ; അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ജോലി ചെയ്ത നഴ്സിംഗ് ജീവനക്കാര്‍ക്ക് കൂലിയില്ല

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമല മണ്ഡല പൂജ – മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത നഴ്സിംഗ് ജീവനക്കാര്‍ക്ക് കൂലിയില്ല. പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും സംയുക്തമായാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള നടപ്പാതകളിൽ അയ്യപ്പ ഭക്തന്മാർക്കായി അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. ഡിസംബർ 14 മുതൽ ജനുവരി 18 വരെ വിശ്രമമില്ലാതെ ജോലിചെയ്ത ഇവര്‍ക്ക് ചില്ലിക്കാശുപോലും ഇതുവരെ നല്‍കിയില്ല. തീര്‍ഥാടനകാലം പരാതിക്കിടയാക്കാതെ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷത്തിലാണ് ജില്ലാ ഭരണകൂടവും കളക്ടറും. എന്നാല്‍ ജോലി ചെയ്തവര്‍ക്ക് കൂലി നല്‍കാതെയുള്ള ഈ ആഘോഷം മനസ്സാക്ഷിക്ക് നിരക്കാത്തതെന്നാണ് പറയേണ്ടത്.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ തിരിച്ചു പോകാനുള്ള വണ്ടിക്കൂലി പോലും കയ്യിൽ ഇല്ലാതെ വിഷമിക്കുകയാണ് ഇവര്‍. മേലുദ്യോഗസ്ഥരോട് പരാതി ബോധിപ്പിച്ചെങ്കിലും ആരും തങ്ങളുടെ കാര്യം ഗൌനിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. വളരെ തിരക്കേറിയ ഈ തീര്‍ഥാടനകാലത്ത് ഇത്രയും സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടും മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള അവഗണന ഇവര്‍ക്ക് മാനസികവിഷമം ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുവാന്‍ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായില്ലെങ്കില്‍ പ്രതിഷേധ സമരവുമായി നീങ്ങാനാണ് ഇവരുടെ തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരവയസ്സുകാരൻ മരിച്ച സംഭവം ; ബേബി മെമ്മോറിയലിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

0
പരിയാരം : അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ...

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...