ഇടപ്പാവൂർ : ഗാലറി തകർന്ന് ജലവിതരണം മുടങ്ങിയ അയിരൂർ–കാഞ്ഞീറ്റുകര ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിൽനിന്ന് ചെളി നീക്കുന്ന പണികൾ തുടങ്ങി. പമ്പാനദിയിലെ ഇടപ്പാവൂർ പള്ളിയോടക്കടവിൽ നിർമിച്ചിട്ടുള്ള പമ്പ് ഹൗസിനോടു ചേർന്ന ഗാലറിയിൽ നിന്നാണ് മോട്ടർ ഉപയോഗിച്ചു ചെളി നീക്കുന്നത്. കിണറിനോടും പമ്പ് ഹൗസിനോടും ചേർന്നാണ് ഗാലറി പണിതിട്ടുള്ളത്. ഇതിൽ നിന്നാണ് കിണറ്റിലേക്കു വെള്ളമെത്തുന്നത്. കഴിഞ്ഞ മാസം അവസാന ദിവസങ്ങളിൽ കലക്ക വെള്ളമാണ് ഗുണഭോക്താക്കൾക്കു ലഭിച്ചിരുന്നത്. ഈ മാസം 2ന് ആറ്റിലെ ജലനിരപ്പു താണപ്പോഴാണ് ഗാലറി ചരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് ജല വിതരണം നിർത്തുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ ചെളിയും മണലും കയറിയാണ് ഗാലറിക്കു നാശം നേരിട്ടത്. വൻതോതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അവ നീക്കാതെ പമ്പിങ് പുനരാംഭിക്കാനാകില്ല. ഇതിനുള്ള പണികളാണ് നടക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























