കോഴഞ്ചേരി : അയിരൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ കോവിഡ് മാനദണ്ഡംപാലിച്ച് പ്രവർത്തിക്കാം. കടയുടമകളും ജീവനക്കാരും 30 ദിവസം കഴിയാത്ത ആന്റിജൻ ടെസ്റ്റ് റിപ്പോർട്ട് കൈവശം വെയ്ക്കണം.
ഓട്ടോ, ടാക്‌സി ജീവനക്കാരും ഇത്തരത്തിൽ ടെസ്റ്റ് റിപ്പോർട്ട് കൈവശം സൂക്ഷിക്കണം. മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. ഒഴിവാക്കാൻ കഴിയാത്ത മരണാനന്തര ചടങ്ങുകൾ, എയർപോർട്ട്, മറ്റ് യാത്രാ രേഖകൾ ഉള്ളവർക്ക് യാത്രാവിലക്ക് ഇല്ല. അല്ലാതെയുള്ള യാത്രകൾക്ക് ജില്ലാ പോലീസ് മേധാവിയിൽനിന്ന് അനുമതി വാങ്ങണം. രോഗബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്.