സംവരണ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഹർജികൾ മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംവരണമണ്ഡലങ്ങളായ കുന്നത്തുനാട്, വൈക്കം, നാട്ടിക എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി. തടസ്സവാദങ്ങളുണ്ടെങ്കിൽ അറിയിക്കാൻ എതിർകക്ഷികളോട് നിർദേശിച്ചു. ഈ മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളായ വി.കെ വേലായുധൻ, കുട്ടൻ കട്ടച്ചിറ, എ.കെ ശിവരത്നൻ എന്നിവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പി.സോമരാജൻ പരിഗണിച്ചത്.

മതനിരപേക്ഷത അംഗീകരിച്ച് രജിസ്ട്രേഷൻ നേടിയ രാഷ്ട്രീയപാർടികളിലെ അംഗങ്ങൾ ഇത്‌ അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങൾ രാഷ്ട്രീയപാർട്ടി സ്ഥാനാർഥികളാണെന്നതിനൊപ്പം പട്ടികജാതി ഹിന്ദുവിഭാഗത്തിൽ പെടുന്നവരാണെന്ന് നാമനിർദേശപത്രികയിൽ കാണിച്ചിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് വാദം.

എതിർകക്ഷികളുടെ നടപടി മതവും രാഷ്ട്രീയവും കലർത്തരുതെന്ന ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകൾക്കും സുപ്രീംകോടതി വിധികൾക്കും എതിരാണെന്നും ഹർജിക്കാർ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കി തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...