അയിരൂർ പഞ്ചായത്ത് കുടിവെള്ള വിതരണത്തിൽ സമ്പൂർണ്ണതയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: അയിരൂർ പഞ്ചായത്ത് കുടിവെള്ള വിതരണത്തിൽ സമ്പൂർണ്ണതയിലേക്ക്. പഞ്ചായത്തിൽ ആകെ 7710 കണക്ഷനുകളാണ് ഉള്ളത്. 2732 കണക്ഷനുകളിൽ 1800 കണക്ഷൻ കൂടി കൊടുത്തു. ബാക്കി കൊടുക്കുന്നതോടെ പഞ്ചായത്തിനു സമ്പൂർണ്ണ കുടിവെള്ള വിതരണം ഉറപ്പാക്കാനും കഴിയും. ജല്‍ജീവൻ പദ്ധതിയുടെ അയിരൂരിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ യോഗം വിളിച്ചു ചേർത്തു. 4.29 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

അയിരൂർ – കാഞ്ഞീറ്റുകര കുടിവെള്ള പദ്ധതി വഴിയാണ് പഞ്ചായത്തിൽ സമഗ്ര കുടിവെള്ള വിതരണം സാധ്യമാക്കിയിരിക്കുന്നത് . ട്രീറ്റ്മെൻറ് പ്ലാന്റിൽ ശുദ്ധീകരിച്ച മിനറൽ വാട്ടർ നിലവാരത്തിലുള്ള കുടിവെള്ളം ആണ് വിതരണം ചെയ്യുന്നത്. ഗാർഹിക കണക്ഷനുകൾ നൽകുന്ന പ്രവർത്തികൾ മാത്രമാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. ഇതുകൂടി പൂർത്തിയാകുമ്പോൾ ആദ്യത്തെ സമ്പൂർണ കുടിവെള്ളം എത്തിച്ച പഞ്ചായത്ത് എന്ന ബഹുമതി അയിരൂരിന് ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിക്രമൻ നാരായണൻ അധ്യക്ഷനായി. വാട്ടർ അതോറിറ്റി എൻജിനീയർമാരായ സുനിൽ , കെ യു മിനി, അസിസ്റ്റന്റ് എൻജിനീയർ എസ് ജി കാർത്തിക, എഞ്ചിനീയർ പി കെ പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...