അയിരൂർ പുതിയകാവ് പടേനി പഠനക്കളരി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : അയിരൂർ പുതിയ കാവ് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി സമാരംഭത്തിൽ ആശാൻമാരും പടേനി കലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ് തിരിതെളിഞ്ഞത്. സമ്പൂർണ്ണ പടേനി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അയിരൂർ പുതിയ കാവ്. നൂറ്റാണ്ടുകൾക്കുശേഷം 2024 ലാണ് സമ്പൂർണ്ണ പടേനി ഇവിടെ പുനർജീവിപ്പിച്ചത്. കുംഭ രേവതിക്ക് വലിയ പടേനി വരുംവിധം 28 ദിവസമാണ് ഇവിടുത്തെ പടേനി.

ആദ്യ 20 ദിവസം താവടി ഉൾപ്പടെ എല്ലാ ചടങ്ങുകളോടെയും ചൂട്ടു പടേനി നടക്കും. അടവിയും പാനയും ഉൾപ്പടെ പിന്നീടുള്ള എട്ടു ദിവസം പ്രധാന കോലങ്ങളല്ലാം അനുഷ്‌ഠാനബദ്ധമായി തുള്ളി ഒഴിയും. കുംഭ ഭരണി നാൾ പകൽപ്പടേനി നടക്കും. മകര ഭരണിക്ക് ആപ്പിണ്ടി വിളക്ക്, കുംഭഭരണി കഴിഞ്ഞ് പത്താമുദയം വരെ വിവിധ കരക്കാരുടെ നൂറ്റൊന്നു കലം പൂജ എന്നിവയും നടക്കും. കുംഭ രേവതിക്ക് കെട്ടുകാഴ്ച്ച എഴുന്നെള്ളത്തുമുണ്ട്. പുതിയകാവ് ശ്രീ ഭദ്രാ പടേനി സംഘത്തിന്റെ നേതൃത്വത്തിൽ നൂറോളം പേർ പടേനി പഠിക്കുന്നുണ്ട്. അവരിൽ പലരും എല്ലാ കോലങ്ങളും തുള്ളുന്ന വിധം മികച്ച കലാകാരൻമാരായി മാറിക്കഴിഞ്ഞു.

കവിയൂർ ശ്രീഭദ്രാ പടേനി സംഘാംഗങ്ങളാണ് പരിശീലനം നൽകുന്നത്. പടേനിക്കും അവർ പൂർണ്ണമായും സഹകരിക്കുന്നു. കവിയൂർ ഓമനക്കുട്ടനാണ് കളരി ആശാൻ. തപ്പിലും പഠനക്കളരിയുണ്ട്. നാരങ്ങാനം രാധാകൃഷ്ണൻ നായരാശാനാണ് തപ്പു കളരി നയിക്കുന്നത്. പടേനി കളരിയോടൊപ്പം വഞ്ചിപ്പാട്ടു കളരിക്കും തുടക്കം കുറിച്ചു. കോറ്റാത്തൂർ കൈതക്കോടി ദേവീവിലാസം പള്ളിയോട സമിതിയാണ് അതിന് നേതൃത്വം നൽകുന്നത്. വഞ്ചിപ്പാട്ട് ആചാര്യൻ അനിൽ കുമാറാണ് കളരി ആശാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...