അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : എയിംസ് ആശുപത്രിക്കും ഉച്ച വരെ അവധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ദില്ലി എയിംസ് ആശുപത്രിക്കും അവധി പ്രഖ്യാപിച്ചു. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച്എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരത്തെ അര്‍ധഅവധി പ്രഖ്യാപിച്ചിരുന്നു. 22ന് ഉച്ചക്ക് രണ്ടര വരെയാണ് അവധി. മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്‍മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22ന് അവധിയാണ്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂര്‍ണ്ണ അവധിയായിരിക്കും. പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...