തെരുവുനായ ആക്രമണം : രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് ബന്ധുക്കളായ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച് ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ജോധ്പൂര്‍ നഗരത്തിലാണ് സംഭവം. അടുത്ത ബന്ധുക്കളായ ഗണേഷ് പുരയിലെ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ് സിങ് (14) എന്നിവരാണ് മരിച്ചത്. ആര്‍മി ചില്‍ഡ്രന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്: മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുത്തത്. നായകള്‍ കൂട്ടത്തോടെ പിന്തുടരാന്‍ തുടങ്ങിയതോടെ ഭയന്ന കുട്ടികള്‍ ഓടാന്‍ തുടങ്ങി. ഇതോടെ നായകള്‍ അഞ്ച് പേരെയും പിന്തുടര്‍ന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ അനന്യയെയും യുവരാജിനെയും ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.

അപകട വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് പ്രേം സിങും മറ്റ് കുടുംബാംഗങ്ങളും ഉടന്‍ തന്നെ സ്ഥലത്തെത്തി. സംഭവസമയത്ത് യുവരാജിന്റെ പിതാവ് കര്‍ണാടകയിലായിരുന്നു. വിവരം അറിഞ്ഞതോടെ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു. അക്രമകാരികളായ നായകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും കനത്ത പ്രതിഷേധമാണ് സ്ഥലത്ത് നടത്തിയത്. തുടര്‍ന്ന് ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘം നായകളെ പിടികൂടിയതിന് ശേഷമാണ് കുടുംബാംഗങ്ങള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...