ആധുനിക ഇന്ത്യയുടെ പ്രതീകമായി അയോധ്യയിലെ രാമക്ഷേത്രം മാറും : രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസയറിയിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമാനുസൃതമായി സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം സാമൂഹിക ഐക്യത്തിലും ജനങ്ങളുടെ ഉത്സാഹത്തിലും നിലയുറപ്പിക്കുന്ന ഇന്ത്യയുടെ ആത്മാവിനെയാണ് നിര്‍വചിക്കുന്നതെന്നും രാഷ്ട്രപതി ട്വിറ്റില്‍ കുറിച്ചു. രാമരാജ്യത്തിന്റെ മൂല്യങ്ങളുടെ തെളിവായും ആധുനിക ഇന്ത്യയുടെ പ്രതീകമായും അയോധ്യയിലെ രാമക്ഷേത്രം മാറുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. നൂറ്റാണ്ടുകളെ കാത്തിരിപ്പിനാണ് അവസാനമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ്സ് പ്രകാശഭരിതമായെന്നും മോദി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വെള്ളിശില പാകിയത്. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ശിലാസ്ഥാപന കര്‍മം നടത്തിയത്. 40 കിലോഗ്രാം തൂക്കമുള്ളതാണ് ഈ വെള്ളിശില. ആദ്യം അയോധ്യയിലെ രാമക്ഷേത്ര ഭൂമിയില്‍ പാരിജാതത്തൈ നടുകയും ചെയ്തിരുന്നു.

ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ലഖ്നൊവിലെത്തിയ പ്രധാനമന്ത്രി പ്രത്യേക ഹെലി കോപ്റ്ററിലാണ് അയോധ്യയിലെ സാകേത് കോളേജിലെ ഹെലിപ്പാഡില്‍ വന്നിറങ്ങുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഹനുമാന്‍ ഗന്ധി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

175 പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി അടക്കം 5 പേര്‍ക്ക് മാത്രമായിരിക്കും വേദിയില്‍ ഇരിപ്പിടമുണ്ടാവുക. ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...