ഫേസ്ബുക്ക് ലൈവിൽ അയോധ്യയിലെ ക്ഷേത്ര പൂജാരി ജീവനൊടുക്കി ; ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: ഫേസ്ബുക്കിലെ ലൈവ് സ്ട്രീമിൽ അയോധ്യയിലെ നരസിംഹ ക്ഷേത്രത്തിലെ പൂജാരി ജീവനൊടുക്കി. 28കാരനായ രാം ശങ്കർ ദാസാണ് മരിച്ചത്. പോലീസിന്‍റെ പീഡനം കാരണമാണ് താൻ ജീവനൊടുക്കുന്നതെന്ന് ലൈവിൽ പറഞ്ഞാണ് രാം ശങ്കർ ജീവനൊടുക്കിയത്. നരസിംഹ ക്ഷേത്രത്തിലെ തന്നെ 80കാരനായ പൂജാരി രാം ശരൺ ദാസിനെ ജനുവരി മുതൽ കാണാതായിരുന്നു. അന്വേഷണം പുരോഗമിക്കവെ ദിവസങ്ങൾക്ക് മുമ്പ് രാം ശങ്കറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

ജീവനൊടുക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ റായ്ഗഞ്ച് പോലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനും കോൺസ്റ്റബിളിനുമെതിരെ രാം ശങ്കർ ദാസ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് പൂജാരിയെ പുറത്ത് കാണാത്തതിനെ തുടർന്ന് ക്ഷേത്രത്തിനു സമീപത്തെ അദ്ദേഹത്തിന്‍റെ മുറി തുറന്ന് പരിശോധിച്ചപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, പൂജാരി രാം ശങ്കർ ദാസ് ലഹരിക്ക് അടിമയായിരുന്നെന്നും മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണ് ജീവനൊടുക്കിയതെന്നും കോട്ട്വാലി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് ശർമ പറഞ്ഞു. പോലീസിനെതിരെയുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...