പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു ; 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. 16 കാരിയെ പിന്തുടർന്നെത്തി മർദ്ദിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വെട്ടൂർ സ്വദേശിയായ പെൺകുട്ടി ട്യൂട്ടോറിയൽ കോളേജിൽ 10-ാം ക്ലാസിൽ പഠിക്കുകയാണ്.

ഇയാൾ നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു. ഇന്നലെ ട്യൂട്ടോറിയലിലേക്ക് പോകും വഴി ബസിൽ വച്ചും ശല്യം ചെയ്തു. പിന്നീട് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അവിടെ നടുറോഡിൽ വച്ച് മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ അടിയിൽ പെൺകുട്ടി നിലത്ത് വീണു. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ല. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...