അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : അന്വേഷണം ഇഡിക്ക് വിടാൻ യുപി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെയും വിലമതിക്കാനാവാത്ത ആഭരണങ്ങളുടെയും വൻ കൊള്ളയുമായി ബന്ധപ്പെട്ട കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് ഉത്തർപ്രദേശ് സർക്കാർ. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാർ ഉടൻ തന്നെ കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ. വിശ്വാസത്തിന് മുറിവേൽപ്പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു.

നിലവിൽ പ്രത്യേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, എസ്ഐടി അന്വേഷണം മാത്രം പോരെന്നും സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇഡി തന്നെ കേസ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദ്ദം കൂടിയായതോടെയാണ് കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാൽ ഉടൻ തന്നെ ഇഡി സംഘം അയോധ്യയിലെത്തും. നിലവിൽ യുപി പൊലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡി ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....