അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ടും

For full experience, Download our mobile application:
Get it on Google Play

അ​യോ​ധ്യ : അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ടും. രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര ട്ര​സ്​​റ്റിന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച്‌​ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ നി​ര്‍​മാ​ണ ഭൂ​മി​യി​ല്‍ ഭൂ​മി​പൂ​ജ ച​ട​ങ്ങി​ലും പങ്കെ​ടു​ക്കു​മെ​ന്ന്​ ട്ര​സ്​​റ്റ്​ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം ശുഭദിവസങ്ങളായി അറിയിച്ചത് ഓഗസ്റ്റ് 3, 5 തീയതികളായിരുന്നു. ഇതില്‍ ഓഗസ്റ്റ് 5 സ്വീകരിച്ചതായി അറിയിപ്പു കിട്ടി. ചടങ്ങുകള്‍ രാവിലെ 8ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി 11 മണിയോടെ അയോധ്യയിലെത്തുമെന്നുമാണു സൂചന. രണ്ടു മണിക്കൂറോളം അവിടെ ചെലവിടും. ക്ഷേത്രത്തിന്റെ ആധാരശിലയും പ്രധാനമന്ത്രി സ്ഥാപിച്ചേക്കും.

അ​തേ​സ​മ​യം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന, നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ള്‍ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ അ​യോ​ധ്യ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

പ്ര​ധാ​ന​മ​ന്ത്രി​ക്കു പു​റ​മെ, ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍, എം.​പി​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും. ഇ​തി​നു പു​റ​മെ, ആ​ര്‍.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​തും ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ട്ര​സ്​​റ്റ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...