അഴിമതി ആരോപണം : സി.എ.ജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചുവിട്ടു. കോഫി ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടറായിരിക്കെ കോടികള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ സ്വന്തം പേരില്‍ നിക്ഷേപിച്ചതിന്റെ കാരണത്തില്‍ ഇവര്‍ക്കെതിരെ സി ബി ഐ കേസുണ്ടായിരുന്നു.

91 ബാച്ച്‌ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം. യു പി എസ്‌ സി നടത്തിയ അന്വേഷണത്തിലും ഇവര്‍ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. രണ്ട് മാസം മുന്‍പ് സ്വീകരിച്ച നടപടി സര്‍ക്കാര്‍ ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്.

ആരോപണങ്ങള്‍ക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നു സി എ ജിയും യു പി എസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ശാരദ സുബ്രഹ്മണ്യം സമീപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...