അയോധ്യയിലെ 5 കോടി വിലമതിക്കുന്ന സ്വർണംപൂശിയ രാമചരിത മാനസം കാണാനില്ല : മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ തന്റെ കുടുംബം സമർപ്പിച്ച അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വർണംപൂശിയ ‘രാമചരിത മാനസം’ ഗ്രന്ഥം പ്രധാന പ്രദർശന സ്ഥലത്ത് കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറികൂടിയായ, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ എസ്. ലക്ഷ്മിനാരായണൻ. 2024 ഏപ്രിലിൽ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് 125 കിലോഗ്രാം ഭാരമുള്ള, 24 കാരറ്റ് സ്വർണംപൂശിയ ഗ്രന്ഥമാണ് കുടുംബം സമർപ്പിച്ചതെന്ന് ലക്ഷ്മിനാരായണൻ പറഞ്ഞു. തുളസീ ദാസിന്റെ ‘രാമചരിത മാനസ’ത്തിലെ 10,902 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം ആദ്യം ക്ഷേത്രത്തിൽ പൊതുദർശനത്തിനു വെച്ചിരുന്നു. എന്നാൽ 2024 ഡിസംബറിനുശേഷം അത് അവിടെനിന്നു കാണാതായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഗ്രന്ഥം പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപിച്ചു. ലഭിക്കുന്ന എല്ലാ സമർപ്പണങ്ങളും ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ചമ്പത് റായിയുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യ സംഭവനക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ ആരോപണം ഉയർന്നുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...