യെമെനിൽ 14 സൈനികരെ വധിച്ച് ഹൂതികൾ : ഏറ്റവും സങ്കീർണമായ ആക്രമണം ; തിരിച്ചടിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഏഡൻ : യെമെനിലെ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ സൈന്യത്തിലെ 14 പേർ ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൊദെയ്ദ നഗരത്തിന് തെക്ക് ഹയ്സ് ജില്ലയിലെ ജബൽ ദുബാസിലാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ 23 സൈനികർക്ക് പരിക്കേറ്റു. അടുത്തിടെ യെമെനിലുണ്ടായ ഏറ്റവും രക്തരൂഷിതമായ ആക്രമണമാണിതെന്ന് രാജ്യത്തെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ടുചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങൾ ഹൂതികൾ പിടിച്ചെടുത്തെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഇവ തിരിച്ചുപിടിച്ചു.

ആക്രമണത്തിൽ ഹൂതികളും കൊല്ലപ്പെട്ടെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ ഒരു വിമാനം നിലത്തിറങ്ങുന്നത് തടഞ്ഞെന്നുകാട്ടി സൗദിയുടെ വിമാനത്താവളങ്ങളെയുൾപ്പെടെ ലക്ഷ്യംവെക്കുമെന്ന് വെള്ളിയാഴ്ച ഹൂതികൾ ഭീഷണിമുഴക്കിയിരുന്നു. യെമെൻ സർക്കാരിനെ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി. 2015-മുതലാണ് ഹൂതികളും സർക്കാരും തമ്മിൽ പോരു തുടങ്ങിയത്. ഇത് ആയിരങ്ങളുടെ മരണത്തിനിടയാക്കുകയും യെമെനിൽ വലിയ മാനുഷികപ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2022-ൽ നിലവിൽവന്ന വെടിനിർത്തലോടെ വലിയ ഏറ്റുമുട്ടലുകൾ ഒട്ടുമിക്കവാറും നിലച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...