അയോധ്യ ഭണ്ഡാരക്കൊള്ള ; പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

DY: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഫൈസാബാദ് ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സംഭാവന തട്ടിപ്പില്‍ 80 പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടും പോലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി എസ്ബിഐ, കാനറാ എന്നീ ബാങ്കുകള്‍ക്കും വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം നോട്ടീസ് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അതേസമയം ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേള്‍ക്കില്ല.

അവധിക്ക് ശേഷം കോടതി തുറന്ന ഉടന്‍ തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര ഹരജി പരിഗണിക്കുന്നതിലാണ് സുപ്രിംകോടതി വിസമ്മതം അറിയിച്ചത്. നിലവില്‍ കേസിലെ അന്വേഷണം വിഎച്ച്പി നേതാക്കളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുറ്റാരോപിതനായ ചമ്പത് റായിയെ പോലീസ് ചോദ്യം ചെയ്തു. തട്ടിപ്പിന് പുറമെ ക്ഷേത്രത്തില്‍ ബന്ധുനിയമനം നടത്തിയതായും എസ്‌ഐടി കണ്ടെത്തി. 2020ന് ശേഷം ട്രസ്റ്റിന് കീഴില്‍ നടന്ന ഇടപാടുകളില്‍ പോലീസ് വിശദീകരണം തേടി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. ജൂണ്‍ അഞ്ചിന് തന്നെ തട്ടിപ്പിനെ കുറിച്ച് ചമ്പത് റായി അറിഞ്ഞിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അനില്‍ മിശ്രയെയും പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും. ട്രസ്റ്റ് നേതാക്കളിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കടുത്ത സമ്മര്‍ദം ഉയര്‍ന്നതോടെയാണ് പോലീസിന്റെ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...