തനിമ നിലനിര്‍ത്താന്‍ ആറന്മുള ടൂറിസം നഗരമായി ഉയര്‍ത്തണം ; അബിന്‍ വര്‍ക്കി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുള കണ്ണാടിയും ഉതൃട്ടാതി വള്ളംകളിയും മാരാമൺ, ചെറുകോൽ കൺവൻഷനുകളും കൊണ്ട് ധന്യമായ ആറന്മുളയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് ആറൻമുള എം.എൽ.എ അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നൽകിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന വിശ്വാസികളിൽ അഞ്ച് ശതമാനം പത്തനംതിട്ടയിലും ആറൻമുളയിലും എത്തിയാൽ ഈ നഗരങ്ങളിലെ സാമ്പത്തിക വളർച്ച വളരെ ഉയർന്ന തലത്തിലെത്തും. റോഡ്, ആരോഗ്യ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഈ ലക്ഷ്യത്തിലെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട അബാൻ മേൽപ്പാലം, കോഴഞ്ചേരി പാലം എന്നിവയുടെ പണികൾ തീർത്ത് തുറന്നു കൊടുക്കുവാൻ ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ശുദ്ധജല ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഹാര നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ എന്നും ജനങ്ങളോടൊപ്പം യു ഡി എഫ് സർക്കാർ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻ രാജ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമൻ കൊണ്ടുർ, ഡിസി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, സുനിൽ എസ്.ലാൽ, കെ.ജി.അനിത, അബ്ദുൾ കലാം ആസാദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  വിജയ് ഇന്ദുചൂഡൻ, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമൻ…..

നേതാക്കളായ നഹാസ് പത്തനംതിട്ട, പി.കെ. ഇക്‌ബാൽ, അജിത് മണ്ണിൽ, വിജി കൃഷ്ണദാസ്, ഷിബു കാഞ്ഞിക്കൽ, വർഗ്ഗീസ് മാത്യു, സി.കെ അർജുനൻ, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ജോമോൻ പുതുപറമ്പിൽ, എം.കെ മണികണ്ഠൻ, പ്രദീപ് കെ.നായർ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, എം.ആർ രമേശ്, സജി വെള്ളാപ്പള്ളിൽ, സജിനി മോഹൻ, കെ.പി മുകുന്ദൻ, കൊച്ചുമോൾ ഫിലിപ്പ് അഞ്ചാനി, അജി അലക്സ്, കെ.കെ പ്രഭാകരൻ, ബാബു കൈമുട്ടിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
റാന്നി: കഴിഞ്ഞ ദിവസം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം...

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പിഎസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന്...

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പിഎസ്...

സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് വി.വി.രാജേഷ്

0
തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി....

സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....