റാന്നി പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ ദിവസം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. റാന്നി തോട്ടമൺ അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ (53) മൃതദേഹമാണ് കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്നുള്ള അഗ്നിശമന സേനയുടെ സ്കൂബാ ടീം നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെടുത്തത്. വരവൂര്‍ പുല്ലൂപ്രം ക്ഷേത്രത്തിന് സമീപത്തുനിന്നുമാണ് അനിൽ കുമാറിനെ കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് റാന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

സംശയത്തെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ മുളംചില്ലകളിൽ കുരുങ്ങിയ നിലയില്‍ ക്ഷേത്ര കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മീനു ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരനായ അരുൺ കുമാർ ഏക മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...