ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് സ്വതന്ത്ര സംഘടന : സർക്കാരിന് ഉത്തരവാദിത്തമില്ല, ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സർക്കാരിനോ യുപി സർക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷം ഫെബ്രുവരി 20 ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ ഈ വിവരം അറിയിച്ചിരുന്നു. എല്ലാ തീരുമാനങ്ങളും ട്രസ്റ്റ് ആന്തരികമായി എടുക്കുന്നതാണെന്നും അതിനുളള അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികൾക്ക് മാത്രമാണെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. 2024 ന്റെ തുടക്കത്തിൽ നീരജ് ശർമ്മ ആർടിഐ പ്രകാരം കേന്ദ്ര സർക്കാരിനോട് രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകൾ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ അപ്പീൽ നിരസിക്കുകയായിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിൽ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാൻ കേന്ദ്ര വിവരാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയുടെ വിധി പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണെന്നും സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ യാതൊരു സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. അതുകൊണ്ട് അതിന്റെ പ്രവർത്തനം ആർടിഐ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കമ്മിഷൻ കൂട്ടിച്ചേർത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...