Thursday, April 17, 2025 6:14 am

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം സമ്പൂര്‍ണ ഹരിതചട്ടം പാലിച്ച് ; രാജു എബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം സമ്പൂര്‍ണ ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഹിന്ദുമത മഹാസമ്മേളനത്തിന് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് അയിരൂര്‍- ചെറുകോല്‍പുഴ വിദ്യാധിരാജാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിവിധ വകുപ്പുകള്‍ അധിക സേവനങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സമ്മേളനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കുവാന്‍ സാധിച്ചു. നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സമ്മേളന നഗറില്‍ തുറക്കും. സമ്പൂര്‍ണ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ ഗ്ലാസുകളും പാള പാത്രങ്ങളും ഉപയോഗിക്കും. സമ്മേളന നഗറിലെത്തുന്ന ആളുകള്‍ ഇതിനോട് സഹകരിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.

സമ്മേളന നഗരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപണി പി.ഡബ്ല്യു.ഡി പൂര്‍ത്തീകരിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, റാന്നി ഡിപ്പോകളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസ് സര്‍വീസുകള്‍ സമ്മേളന നഗറിലേക്ക് നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പ് സമ്മേളന നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിക്കും. നദിയിലെ ജലനിരപ്പ് ക്രമീകരിക്കുക, കണ്‍വന്‍ഷന്‍ നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും, മണ്‍പുറ്റുകളും നീക്കം ചെയ്യാനും മേജര്‍ ഇറിഗേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. കേരള വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ നഗറില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കും. രണ്ട് ആര്‍ഒ പൈപ്പുകളും അഞ്ച് വാട്ടര്‍ കിയോസ്‌കുകളും സമ്മേളന നഗറില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് കെഎസ്ഇബി ഉറപ്പ് വരുത്തും.

ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും, ആംബുലന്‍സ് സൗകര്യവും ഒരുക്കും. വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വിന്യസിച്ച് കണ്‍വന്‍ഷന്‍ നഗറിലെ വാഹന പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗതം എന്നിവ പോലീസ് നിയന്ത്രിക്കും. അഗ്നിശമന സേനയുടെ ഒരു യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസ് നടപടി സ്വീകരിക്കും. വഴിവിളക്കുകള്‍ കെഎസ്ഇബിയുമായി ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമാക്കുക, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുക, യാചക നിരോധനം ഏര്‍പ്പെടുത്തുക, അനധികൃത കച്ചവടം തടയുക എന്നീ നടപടികള്‍ അയിരൂര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കും.

സമ്മേളനത്തോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 1000 തുണിസഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്യും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തിരുവല്ല സബ് കളക്ടറെ കോ-ഓര്‍ഡിനേറ്ററായും, റാന്നി തഹസില്‍ദാരെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി.

ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ് പി.തോമസ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസുകുട്ടി, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, മുന്‍ എം.എല്‍.എയും ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമായ മാലേത്ത് സരളാദേവി, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍ വിക്രമന്‍, അഡ്വ.കെ.ഹരിദാസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ ഫിലിപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിൽ സർക്കാർ വിജ്ഞാപനങ്ങൾ ഇനി തമിഴിൽമാത്രം

0
ചെന്നൈ: സർക്കാർ ഉത്തരവുകളും വിജ്ഞാപനങ്ങളും തമിഴിൽ മാത്രമേ ഇറക്കാവൂ എന്ന് തമിഴ്‌നാട്...

കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയതിൽ പോലീസ് കേസെടുത്തു

0
കൊല്ലം : കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം...

ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട്...

കൂറ്റൻ ഗർഡർ ശരീരത്തിൽ പതിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

0
ബംഗളുരു : മെട്രോ നിർമാണത്തിനായി വാഹനത്തിൽ കൊണ്ടുവന്ന കൂറ്റൻ ഗർഡർ ശരീരത്തിൽ...