ബന്ധുക്കള്‍ ഉപേക്ഷിച്ച വീട്ടമ്മയ്ക്ക് കിടങ്ങന്നൂര്‍ കരുണാലയം അമ്മവീട്ടില്‍ അഭയം നല്‍കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ബന്ധുക്കള്‍ ഉപേക്ഷിച്ച വീട്ടമ്മയ്ക്ക് കിടങ്ങന്നൂര്‍ കരുണാലയം അമ്മവീട്ടില്‍ അഭയം നല്‍കി. ആയിരൂര്‍ കോട്ടത്തൂര്‍ ഗീതാകുമാരി (56) യെയാണ് അമ്മവീട് ഏറ്റെടുത്തത്. വീട്ടുജോലി ചെയ്തു ജീവിച്ചിരുന്ന ഗീതാകുമാരി വീണ് പരിക്കേറ്റതോടെ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ബന്ധുവീടുകളില്‍ അഭയം തേടിയെത്തിയത്. എന്നാല്‍  ആരും സംരക്ഷണം നല്‍കാന്‍ തയ്യാറായില്ല. ഗ്രാമപഞ്ചായത്തില്‍ വീടിനുവേണ്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അയിരൂരിലുള്ള സാമൂഹ്യ അടുക്കളയിലെ പ്രവര്‍ത്തകരാണ് വിഷയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പ്രസാദ്, പഞ്ചായത്ത് അംഗം സോമശേഖരന്‍പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...