അച്ചന്‍കോവിലാറിലെയും പമ്പയിലെയും ജലനിരപ്പ്‌ താഴാതെ നില്‍ക്കുന്നു ; ആശങ്കയോടെ തീരവാസികളും വ്യാപാരികളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര കവിഞ്ഞ അച്ചന്‍കോവിലാറിലെ ജലനിരപ്പ്‌ താഴാതെ നില്‍ക്കുന്നു. രാത്രി 11മണിക്കുള്ള റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരുമണിക്കൂറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍ വെള്ളം കുറഞ്ഞിട്ടുമില്ല.

വൈകുന്നേരം ഏഴുമണി വരെ വളരെ പെട്ടെന്നായിരുന്നു വെള്ളം കയറി വന്നത്. പത്തനംതിട്ടയില്‍ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടെങ്കിലും കിഴക്കന്‍ മലയോരങ്ങളില്‍ മഴ കനത്താല്‍ വീണ്ടും ആറ്റിലെ ജലനിരപ്പ്‌ ഉയരും. വെള്ളം കയറുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മിക്കവാറും മാറിക്കഴിഞ്ഞു. വ്യാപാരികളും കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി. പലരും ഉറങ്ങാതെ ആറ്റിലെ ജലനിരപ്പ്‌ ഉയരുന്നോ എന്നുനോക്കി ഇരിക്കുകയാണ്.

പമ്പാ നദിയിലെ ജലനിരപ്പും താഴാതെ നില്‍ക്കുകയാണ്. അച്ചന്‍ കോവില്‍ ഭാഗത്തും  പെരുനാട്‌ ഭാഗത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് വാര്‍ത്തകള്‍  പ്രചരിക്കുന്നുണ്ട്.  ഈ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതയോടെ ഇരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...