അയിരൂര്‍ കര്‍മ്മേല്‍ കണ്‍വന്‍ഷന്‍ ജനുവരി ഒന്നു മുതല്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂര്‍ കര്‍മ്മേല്‍ കണ്‍വന്‍ഷന്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ കര്‍മ്മേല്‍ മന്ദിരം കമ്മ്യുണിറ്റി സെന്ററില്‍ നടക്കും. അയിരൂര്‍ മാര്‍ത്തോമ്മാ സെന്ററിലെ 11 ഇടവകകളും ഒരു സി.എസ്‌.ഐ ഇടവകയും ചേര്‍ന്നാണ്‌ കണ്‍വന്‍ഷന്‌ നേതൃത്വം നല്‍കുന്നത്‌. ഒന്നിന്‌ വൈകിട്ട്‌ ആറിന്‌ പ്രസിഡന്റ്‌ റവ.ഫിലിപ്പ്‌ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മാര്‍ത്തോമ്മ സഭ അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ .മാത്യൂസ്‌ മാര്‍ സെറാഫിം എപ്പിസ്‌കോപ്പ ഉത്‌ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ തുമ്പമണ്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, റവ.മാത്യു വറുഗീസ്‌, റവ.വി.ഐ.ഫിലിപ്പ്‌ – ലുധിയാന, റവ. അനില്‍ തോമസ്‌ പാമ്പാടി, റവ.പി.കെ.സക്കറിയ കല്ലിശേരി, ഇവാ പുഷ്‌പരാജ്‌, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. സെന്ററിലെ വിവിധ ഇടവകകള്‍ ഗാന ശുശൂഷ നടത്തും. സമാപന യോഗത്തിലെ സ്‌തോത്ര കാഴ്‌ച ആള്‍സെയിന്റ്‌സ്‌ സി.എസ്‌.ഐ ദേവാലയ നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...