കോന്നി : പത്തൊൻപത്കാരനായ ആയുർവേദ മെഡിക്കൽ വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി കൂടൽ സ്വദേശി ശ്രീ ഭാരത് വീട്ടിൽ കാളിദാസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടൽ ഭാരത് ആയുർവേദ ഹോസ്പിറ്റൽ ഉടമ ഡോക്ടർ അനൂപിന്റെ മകനാണ്. കാളിദാസൻ പാലക്കാട് ശബരി ആയുർവേദ കോളേജിൽ മെഡിസിന് ചേർന്നിരുന്നു.
കഴിഞ്ഞ ദിവസം ക്ലാസിൽ പ്രവേശിക്കാൻ പാലക്കാടേക്ക് പോകുവാൻ വസ്ത്രങ്ങൾ അടക്കം ബാഗിലാക്കി പോകുവാനിരിക്കെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കാളിദാസന്റെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂടൽ പോലീസ് നടപടികൾ സ്വീകരിച്ചു.





























