യുപിയിലെ മധുരയില്‍ കൊല്ലപ്പെട്ട ആയുഷി യാദവിന്‍റെത് ദുരഭിമാനക്കൊല ; മാതാപിതാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുപിയിലെ മധുരയില്‍ കൊല്ലപ്പെട്ട ആയുഷി യാദവിന്‍റെത് ദുരഭിമാനക്കൊലപാതകം. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 22കാരിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവെന്ന് പോലീസ് കണ്ടെത്തല്‍. യുവതിയുടെ അമ്മയുടെയും സഹോദരന്‍റെയും അറിവോടെയാണ് പിതാവ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസമാണ് വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് പെണ്‍കുട്ടിയുടെ പിതാവാണെന്ന് കണ്ടെത്തിയത്.

മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ ആയുഷി വിവാഹം ചെയ്തത് പിതാവിനെ പ്രകോപിതനാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മധുര പോലീസ് അറിയിച്ചു. അന്യജാതിക്കാരനെ മകള്‍ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച്‌ രാത്രിയില്‍ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കി. വീട്ടുകാരോട് പറയാതെയാണ് ഛത്രപാല്‍ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയുടെയും മകന്‍റെയും അറിവോടെ നിതേഷ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച്‌ ആയുഷിയെ വെടിവച്ച്‌ വീഴ്‌ത്തുകയും മൃതദേഹം സ്യൂട്ട്കേസില്‍ പൊതിഞ്ഞ് മധുരയില്‍ തള്ളുകയുമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്‌കേസില്‍ ആയുഷിയുടെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തിയത്. ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച്‌ പൊതിഞ്ഞ നിലയിലായിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു. ഡല്‍ഹിയില്‍ പോസ്റ്ററുകളും പതിച്ചു. ഞായറാഴ്ച അജ്ഞാത കോള്‍ വഴി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തെ കണ്ടെത്തി.

തുടര്‍ന്ന് ആയുഷിയുടെ അമ്മയും സഹോദരനും ഫോട്ടോയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങളും പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലെ ബലൂനി സ്വദേശിയാണ് നിതേഷ്. ജോലി ലഭിച്ചതോടെ കുടുംബം ദക്ഷിണ ഡല്‍ഹിയിലെ ബദര്‍പൂരിലേക്ക് താമസം മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആയുഷി ചൗധരി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...