അയ്യപ്പസേവാസംഘം അമ്പലപ്പുഴയിൽ മഹാശനീശ്വരപൂജ നടത്തി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അഖിലഭാരത അയ്യപ്പസേവാസംഘം അമ്പലപ്പുഴ യൂണിയൻ കിഴക്കേനടയിലെ യൂണിയൻ ആസ്ഥാനമന്ദിരത്തിൽ മഹാശനീശ്വരപൂജ നടത്തി. താന്ത്രികാചാര്യന്മാരായ പുതുമന മധുസൂദനൻ നമ്പൂതിരി, പുതുമന വാസുദേവൻ നമ്പൂതിരി, പുതുമന ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശനിയാഴ്ച പുലർച്ചേ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മൃത്യുഞ്ജയഹോമം, ത്രികാല ദേവീപൂജ, വിഷ്ണുപൂജ, ശാസ്താപൂജ എന്നിവയ്ക്കുശേഷമാണ് ഉച്ചയ്ക്ക് മഹാശനീശ്വരപൂജയും സഹസ്രനാമാർച്ചനയും നടന്നത്. രാത്രി ത്രികാല ദേവീപൂജ, ഭഗവതിസേവ, സായാഹ്നപൂജ എന്നിവയോടെ സമാപിച്ചു. ഭക്തർക്ക് പ്രസാദവിതരണം നടത്തി. ചെമ്പുംപുറം കൃഷ്ണൻകുട്ടി സോപാനസംഗീതവും ശ്രീകൃഷ്ണസ്വാമീക്ഷേത്രം പാർഥസാരഥി ഭജൻസ് ഭജനയും ഗോപികാസംഘം ലളിതസഹസ്രനാമജപവും നടത്തി.
ഗുരുവായൂരപ്പൻ പുരസ്കാരജേതാവ് ചെമ്പുംപുറം കൃഷ്ണൻകുട്ടിയെ ആദരിച്ചു. സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ പ്രസിഡന്റ് എൻ. മാധവൻകുട്ടിനായർ, സെക്രട്ടറി എം.കെ. ഓമനക്കുട്ടൻനായർ, ജനറൽ കൺവീനർ വി.ജെ. ശ്രീകുമാർ വലിയമഠം, എസ്. രമണൻ പുന്നപ്ര തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം , ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

0
തൃശ്ശൂർ : കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ...

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...