തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശക്തീകരണത്തിനൊപ്പമാണെന്നും സ്ത്രീ ശക്തീകരണ നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. എന്നാൽ, കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. അതേസമയം കാന്തപുരത്തിനെതിരെ കെഎൻഎം വനിത വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുമെന്നും ഇസ്ലാമിക് ഗേൾസ് മൂവ്മെൻ്റ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























