അയ്യപ്പനെ കൊലപ്പെടുത്തിയതിന് ശേഷം സുഹൃത്തുക്കളെയും കൊല്ലാന്‍ പദ്ധതി ഇട്ടു പോലിസിനോട് പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമ്പാനൂരില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടു‍ത്തിയ സംഭവത്തില്‍ പ്രതി അജീഷ് ലഹരിമരുന്ന് അമിതമായി ഉപയോഗി‍ച്ചതിനെ തുടര്‍ന്ന് ഉന്മാദാവസ്ഥയിലാണെന്ന് പോലീസ്. കൊലയ്ക്ക് ശേഷം ബൈക്കില്‍ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താ‍ന്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും. സുഹൃത്തുക്കളാ‍യിരുന്നവര്‍ തെറ്റിപ്പിരി‍ഞ്ഞതിന്റെ വിരോധ‍ത്തിലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളില്‍ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാള്‍ വീട്ടില്‍ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പോലീസിനോടു പറഞ്ഞു.

അറിയപ്പെടുന്ന ​ഗുണ്ടയാകുക എന്നത് തന്റെ ആ​ഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പോലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും മദ്യപി‍ച്ച്‌ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെ തുടര്‍ന്നാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെ‍രുവില്‍ നീലനെ (അയ്യപ്പന്‍ 34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവര്‍ത്തിച്ച്‌ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...