കെട്ടിടം ഒഴിയണം, കേന്ദ്രനിര്‍ദ്ദേശം ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ മുമ്പ് അനുവദിച്ച താമസസ്ഥലങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞും താമസിക്കുന്നവര്‍ ഒഴിയണമെന്ന കേന്ദ്രനിര്‍ദ്ദേശം ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 1970 ലാണ് ഡല്‍ഹി നഗരത്തിലെ 40 വീടുകള്‍ സാംസ്കാരിക ക്വോട്ടയുടെ കീഴില്‍ കലാകാരന്‍മാര്‍ക്കു വേണ്ടി അനുവദിച്ചത്. എന്നാലിതിന്റെ പേരില്‍ സര്‍ക്കാരിനുള്ള ബാധ്യത മൂലം 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഹൗസിങ് ക്വോട്ട ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കോടതി വിധിയില്‍ വേദനയുണ്ടെന്നും പ്രായാധിക്യമെങ്കിലും കണക്കിലെടുത്ത് സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കലാകാരന്‍മാര്‍ പറയുന്നു.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഭാരതി ശിവജി, കുച്ചിപ്പുടി കലാകാരന്‍ വി ജയരാമ റാവു, ദ്രുപത് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗര്‍ തുടങ്ങിയവര്‍ക്കാണു 2020 ല്‍ ഒഴിയാനാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ഇവര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചങ്കിലും 2 മാസത്തിനകം വീടൊഴിയാന്‍ വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. ആകെ 27 പേര്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...