ആസാദി കാ അമൃത് മഹോത്സവ്, സ്വര്‍ണിം വിജയ് വര്‍ഷ് ; യുദ്ധവീരന്‍ന്മാരെയും കുടുംബാംഗങ്ങളെയും ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവ്, സ്വര്‍ണിം വിജയ് വര്‍ഷിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രതീകാത്മക വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി യുദ്ധവീരന്‍ന്മാരെയും കുടുംബാംഗങ്ങളെയും ആദരിച്ചു. ഡിസംബര്‍ 13 മുതല്‍ 19 വരെയാണ് പ്രതീകാത്മക വാരമായി ആചരിക്കുന്നത്. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാവീര ചക്ര ജേതാവ്, പരേതനായ ക്യാപ്ടന്‍ ഫിലിപ്പോസ് തോമസിന്റെ പത്‌നി ചിന്നമ്മ ഫിലിപ്പോസ് ഉള്‍പ്പെടെ 1971ലെ യുദ്ധവീരന്മാരെയും അവരുടെ ആശ്രിതരെയും പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനു മുമ്പായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ലെഫ്. കേണലും ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റുമായ വി.കെ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ റിട്ട.വിംഗ് കമ്മാന്‍ഡര്‍ വി.ആര്‍ സന്തോഷ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.പി ജയപ്രകാശ് 1971 യുദ്ധ അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട.സ്‌ക്വാഡ്രന്‍ ലീഡറും കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റുമായ ടി.സി മാത്യൂ, റിട്ട.പെറ്റി ഓഫീസറും സെന്‍ട്രല്‍ കമ്മിറ്റി, നാഷണല്‍ എക്‌സ്-സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ജി.പി നായര്‍, പൂര്‍വ്വ സൈനിക് പരിഷത്ത് പ്രസിഡന്റ് പി.എസ് വിജയന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ക്ഷേമ ഓഫീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ് വിശദീകരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലര്‍ക്ക് എം.കെ സുരേഷ് കുമാര്‍ കൃതജ്ഞത അര്‍പ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...