സഹതടവുകാരന്റെ വീട്ടില്‍ നിന്ന് പണവും വാഹനവും കവര്‍ന്നു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : ജയില്‍ മോചിതനായ ശേഷം സുഹൃത്തായ സഹതടവുകാരന്റെ വീട്ടില്‍ നിന്ന് പണവും വാഹനവും കവര്‍ന്ന പ്രതി അറസ്റ്റില്‍. കള്ളിക്കാട് സ്വദേശി യൂസഫിനെയാണ് (47) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. അബ്കാരി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അടിമലത്തുറ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ 50000 രൂപ, ബൈക്ക്, മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ കവര്‍ന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ : ബാറില്‍ നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് യൂസഫ് ജയിലിലായത്. ഇവിടെ വെച്ചാണ് ഇയാള്‍ അടിമലത്തുറ സ്വദേശിയെ പരിചയപ്പെടുന്നത്. ഇയാളില്‍ നിന്ന് യൂസഫ് വീട്ടിലെ കാര്യങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം തന്ത്രത്തില്‍ ചോദിച്ച്‌ മനസിലാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സഹതടവുകാരന്റെ അടിമലത്തുറയിലെ വീട്ടിലെത്തി വീട്ടുകാരുമായി പരിചയം സ്ഥാപിച്ചു. സുഹൃത്തിന് ജാമ്യം ലഭിക്കാന്‍ പണവും രേഖകളും വേണമെന്നും സൂക്ഷിച്ച സ്ഥലം പറഞ്ഞു തന്നിട്ടുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച്‌ ശേഷം പണവും രേഖകളും ബൈക്കും കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യംകിട്ടി സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെക്കൊണ്ടുതന്നെ യൂസഫിനെ തന്ത്രപൂര്‍വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...