ആസാദി കാ അമൃത് മഹോത്സവ് : ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിപുലമായ ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കോട്ടയം ഡിവിഷണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട റവന്യു ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിപുലമായ ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു. പുരോഗമന ഇന്ത്യയുടെ 75 വര്‍ഷത്തെ മഹത്തായ ചരിത്രവും സംസ്‌കാരവും നേട്ടങ്ങളും ആഘോഷിക്കുന്നതിനാണ് ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിച്ചിട്ടുള്ളത്.

കോട്ടയം ഡിവിഷണല്‍ മാനേജര്‍ എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ മോഹന്‍ കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം മിനി ജനാര്‍ദ്ദനന്‍, കോട്ടയം മാനേജര്‍ പി.ഐ ഷെബീബ്, കുന്നന്താനം സിഡബ്ല്യുസി വെയര്‍ഹൗസ് മാനേജര്‍ ബിനു ജേക്കബ് മാമ്മന്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. കോവിഡ് മഹാമാരി പ്രതിസന്ധിയുടെ കാലത്ത് പത്തനംതിട്ട റവന്യൂ ജില്ലയില്‍ 17,855 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് എഫ്സിഐ വിതരണം ചെയ്തത്. മാനേജര്‍ അക്കൗണ്ട്‌സ് മഞ്ജുഷ രാജഗോപാല്‍, ജീവനക്കാര്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...