കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം : ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണൻ. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം. കോൺഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്‍റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് മുക്ത കേരളം കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗം തന്നെ. ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കർത്തവ്യമെന്ന് കരുതുന്നവർ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്. പലപ്പോഴും സാഹചര്യങ്ങൾ ഈ നിലപാടിനെ ശരിവെക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അൽപ്പം അമാന്തുണ്ടായത്.

കാലം മാറുകയാണ് ഇനി കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണ്. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല. രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം. രണ്ട് പേരേയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്പ്പെടുത്താൻ കഴിയണമെന്നില്ല. എന്നാൽ ഉഴുത് മറിക്കുമ്പോൾ വൻ മരങ്ങളെ കടപുഴകി എറിയാൻ കഴിയും.

തില്ലങ്കരി മോഡൽ മാത്രമല്ല ത്രിപുര മോഡലും പരീക്ഷിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇടത് വിരുദ്ധത കോൺഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഒരു സംഘടനയുടെ മൂന്ന് ഘട്ടങ്ങൾ അവഗണനയും, അക്രമവും, അംഗീകാരവുമാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും അങ്ങനെ സംഭവിച്ചത് സ്വാഭാവികമാണ്, ഇന്ന് അംഗീകാരത്തിന്റെ അവസ്ഥയിലാണ് ബി.ജെ.പി. മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താൻ രണ്ടാം സ്ഥാനക്കാരനെ തോൽപ്പിച്ചെ മതിയാവു. ഗോപാലകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...