കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബി രേഷ്മ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബി രേഷ്മയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് രേഷ്മ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാവിലെ പത്തരയോടെ ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. മുരുകേശൻ ആയിരുന്നു വരണാധികാരി. വൈസ് പ്രസിഡന്റായി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി 12ആം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജി ശ്രീകുമാറിനെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.

പട്ടികജാതി വനിതാ സംവരണം വന്നതോടെ ആണ് രേഷ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് ന് ഭൂരിപക്ഷം ലഭിച്ച വാർഡിലെ ഏക പട്ടികജാതി വനിതയും രേഷ്മയാണ്. എൽ ഡി എഫ് മൂന്ന് വാർഡുകളിൽ പട്ടികജാതി വനിതകളെ മത്സരിപ്പിച്ചിരുന്നു. എന്നാൽ യു ഡി എഫ് ഒരാളെ മാത്രമാണ് മത്സരിപ്പിച്ചിരുന്നത്. എം കോം അവസാന വർഷ വിദ്യാഥിനിയാണ് രേഷ്മ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കാത്തോട്ടിൽ നിന്ന് ഒരാൾ പ്രസിഡന്റ് സാധാനത്തേക്ക് കടന്നുവരുന്നത്. സത്യവാചകം ചൊല്ലിയതിന് ശേഷം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഷാൾ അണിയിച്ച് യു ഡി എഫ് നേതാക്കളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും സ്വീകരിച്ചു. കോന്നി പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനിയർ രൂപക്, ഗ്രാമപഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...