വിബിജി റാംജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പുതുക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്‍ വിബിജി റാംജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ പേര് പോലും കേന്ദ്രസര്‍ക്കാരിന് ഇഷ്ടമല്ലെന്നും പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദരിദ്രരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുന്നത്. ഡീമൊണൈറ്റേഷന്‍ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയേയും തകര്‍ക്കാനാണ് നീക്കം നടക്കുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു.

വിബിജി റാംജിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എന്‍ഡിഎയിലില്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് വിശ്വസിക്കുന്നതായും രാഹുല്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ള പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അത് വെറുമൊരു തൊഴില്‍ പദ്ധതി മാത്രമായിരുന്നില്ല. സമഗ്ര വികസനത്തിനായുള്ള ഒരു ചട്ടക്കൂടായിരുന്നു. അതിനെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഏതൊരു നീക്കത്തേയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...