നെല്ലിക്കപ്പാറയിൽ ബി. രേഷ്മ പഞ്ചായത്ത് പ്രസിഡന്റാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച രേഷ്മമറിയം റോയ് പടിയിറങ്ങുമ്പോൾ യു ഡി എഫ് സ്ഥാനാർഥിയായി നെല്ലിക്കപ്പാറയിൽ നിന്ന് മത്സരിച്ചു ജയിച്ച ബി രേഷ്മ പുതിയ പഞ്ചായത്ത്‌ ഭരണ സമിതിയിൽ പ്രസിഡന്റാകും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈ തവണ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തതോടെ ആണ് ബി രേഷ്മയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അവസരം ലഭിച്ചത്. യു ഡി എഫ് ന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിലെ ഏക പട്ടികജാതി വനിതയും രേഷ്മയാണ്. എൽ. ഡി. എഫ് മൂന്ന് വാർഡുകളിൽ പട്ടികജാതി വനിതകളെ മത്സരിപ്പിച്ചിരുന്നു.

എന്നാൽ യു ഡി എഫ് സംവരണവാർഡിൽ ഒരാളെ മാത്രമാണ് മത്സരിപ്പിച്ചിരുന്നത്. യു ഡി എഫ് ന് ഭരണം ലഭിച്ചിരുന്നു എങ്കിലും സംവരണവാർഡിൽ വിജയിക്കാൻ കഴിയാതെ പോയിരുന്നു എങ്കിൽ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമായിരുന്നു.27 വയസുള്ള രേഷ്മ ഇപ്പോൾ എം കോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സമയത്താണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കാത്തോട് നിന്ന് ഒരാൾ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് രേഷ്മ മറിയം റോയ് ഭരിച്ചിരുന്ന പഞ്ചായത്ത് എന്ന നിലയിൽ കഴിഞ്ഞ തവണയും ശ്രദ്ധിക്കപ്പെട്ട പഞ്ചായത്താണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...