പൗരാണിക സാധനങ്ങളും ദിവ്യവസ്തുക്കളും വിറ്റഴിക്കുന്ന അന്താരാഷ്ട്ര കരിഞ്ചന്തയുമായി ദേവസ്വം ബോര്‍ഡ് ഉന്നതര്‍ ബന്ധം തുടങ്ങിവെച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരാണിക സാധനങ്ങളും ദിവ്യവസ്തുക്കളും വിറ്റഴിക്കുന്ന അന്താരാഷ്ട്ര കരിഞ്ചന്തയുമായി ദേവസ്വം ബോര്‍ഡ് ഉന്നതര്‍ ബന്ധം തുടങ്ങിവെച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എന്ന് രമേശ് ചെന്നിത്തല. അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും എന്‍ വാസു ദേവസ്വം പ്രസിഡന്റുമായിരിക്കെ കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ ആക്രി സാധനമെന്ന വ്യാജേനെ ലേലം ചെയ്തു വില്‍ക്കാന്‍ ഒരു തീരുമാനം എടുത്തിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ്, ഉരുളി, ശ്രീകോവിലില്‍ ഉപയോഗിക്കുന്ന വിളക്കുകള്‍ തുടങ്ങിയ സാധനങ്ങള്‍ വിറ്റഴിക്കാനായിരുന്നു നീക്കം. അതിനവര്‍ കണ്ടെത്തിയ ന്യായം ക്ഷേത്രങ്ങളില്‍ ഇവ സൂക്ഷിച്ചു വെക്കാന്‍ സ്ഥലമില്ല എന്നതായിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഞാന്‍ ഈ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. നിയമസഭയില്‍ നോട്ടീസ് നല്‍കി ചര്‍ച്ച നടത്തി. അവസാനം ആ നീക്കത്തില്‍ നിന്ന് കടകംപള്ളിക്കും ദേവസ്വം ബോര്‍ഡിനും പിന്‍വാങ്ങേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നടന്ന സ്വര്‍ണ കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവന്‍ പുരാവസ്തുക്കളും വില്‍പന നടത്താനും അതില്‍ നിന്ന് വന്‍തോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വര്‍ണ്ണക്കൊള്ള എന്ന് വ്യക്തമാണ്. ഏതായാലും കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉത്തരവാദികളായ മുന്‍ മന്ത്രിമാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. അവര്‍ക്ക് ഇതില്‍ പങ്കുണ്ട്. അറിവുണ്ട്. ഇത് വ്യക്തമായിട്ടു പോലും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ഈ സ്വര്‍ണ്ണക്കൊള്ള. രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഈ മോഷണത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം. സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത നടപടി തൊണ്ടിമുതല്‍ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താത്തത്? സ്വര്‍ണ്ണം എവിടെ പോയി? ഇന്നലെ ഞാന്‍ എസ്.ഐ.ടി (SIT) യുടെ മുമ്പില്‍ മൊഴി കൊടുത്തതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതുമായി ബന്ധപ്പെട്ടാണ്. സ്വര്‍ണം എവിടെ പോയി. അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പുൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വില്‍ക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...