സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവർ പഠിക്കുന്നത് എംഎയ്ക്ക് ; പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്കൃത സര്‍വകലാശാലയിലും മേഖലാ കേന്ദ്രങ്ങളിലും ബിഎ തോറ്റവരും എംഎയ്ക്കു പഠിക്കുന്നതായി ആരോപണം. ബിരുദ പരീക്ഷകളുടെ ഫലം പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് എംഎയ്ക്കു താല്‍ക്കാലിക പ്രവേശനം നല്‍കിയത്. പ്രവേശന നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബിരുദ പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണു വ്യവസ്ഥ. എന്നാല്‍ പ്രവേശനം ലഭിച്ചവരില്‍ പലരും ബിഎയ്ക്കു തോറ്റു. സെപ്റ്റംബറിലാണ് എംഎ ക്ലാസ് ആരംഭിച്ചത്. തോറ്റവരെ പഠനം തുടരാന്‍ സര്‍വകലാശാല അനുവദിച്ചതാണു പരാതിക്ക് കാരണം. തോറ്റവര്‍ക്കായി ചട്ടങ്ങള്‍ മറികടന്നു പ്രത്യേക പുനഃപരീക്ഷ നടത്താനും തീരുമാനമായി.

തോറ്റവര്‍ ചട്ടപ്രകാരം അടുത്ത വര്‍ഷത്തെ സപ്ലിമെന്ററി പരീക്ഷയാണ് എഴുതേണ്ടത്. ഇതിനു പകരം പ്രത്യേക പുനഃപരീക്ഷ നടത്തുന്നതു സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നും തുടര്‍പഠനം അനുവദിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ കരാര്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് തോറ്റവരെയും എംഎയ്ക്കു തുടരാന്‍ അനുവദിച്ചതെന്നും ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...