ഹൈദരാബാദ് : ബാഹുബലി താരം പ്രഭാസ് ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണ്. ജോര്‍ജിയയില്‍ നിന്ന് മടങ്ങിയെത്തിയ പ്രഭാസ് താന്‍ സ്വയം ഐസലേഷനില്‍ ആണ് എന്ന് ഇന്‍സ്റാഗ്രാമിലൂടെ അറിയിച്ചു. വിദേശത്ത് എന്റെ ഷൂട്ടിംഗില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തുമ്പോള്‍ കൊവിഡ് 19 ന്റെ അപകടസാധ്യത വര്‍ദ്ധിക്കുന്നതിന്റെ വെളിച്ചത്തില്‍, ഞാന്‍ സ്വയം ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ചു.നിങ്ങള്‍ എല്ലാവരും സുരക്ഷിതമായിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.’ പ്രഭാസ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.
സംവിധായകന്‍ കെ. കെ രാധാകൃഷ്ണ കുമാര്‍, പ്രധാന നടന്മാരായ പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവരുള്‍പ്പെടെ പ്രഭാസ് 20 ന്റെ ടീം ജോര്‍ജിയയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു. എങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്തു ടീം അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.