പശുവിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം ; ബാബാ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ‘ഗോമാതാ’ (പശു) വിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പതജ്ഞലി തലവനും യോഗാചാര്യനുമായ ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.

ടി ടി ഡി (തിരുമല തിരുപ്പതി ദേവസ്വം) ട്രസ്റ്റ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പതജ്ഞലി പീഠം എപ്പോഴും മുന്നിലാണ്. ഗോ മഹാ സമ്മേളനത്തിന്റെ പ്രമേയങ്ങള്‍ എല്ലാ പശുസ്നേേഹികള്‍ക്കിടയിലും ഉയര്‍ന്നുകേള്‍ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു – രാംദേവ് പറഞ്ഞു.

ആന്ധ്രപ്രദേശ് തിരുപ്പതിയില്‍ ടി ടി ഡി സംഘടിപ്പിച്ച ‘ഗോ മഹാ സമ്മേളന’ ത്തില്‍ സംസാരിക്കുകയായിരുന്നു രാംദേവ്. ടി ടി ഡി സമ്മേളനങ്ങളെക്കുറിച്ച്‌ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് തന്നെ അറിയിച്ചതെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ധാര്‍മിക പ്രചാരണം നടത്തുന്ന ടി ടി ഡി ട്രസ്റ്റിനെ രാംദേവ് പ്രശംസിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...