അമേരിക്കൻ കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ബാബ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പെപ്‌സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ബാബ രാംദേവ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ബാബ രാംദേവ്. 25 % നികുതിക്ക് പുറമേ 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത് റഷ്യയിൽ നിന്നും ക്രൂഡ് വാങ്ങുന്നതിന്റെ പ്രതികാരമായാണ്. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണമായും ബഹിഷ്‌കരിക്കണമെന്നാണ് രാംദേവിന്റെ ആഹ്വാനം. ട്രംപിന്റെ നടപടിയെ രാഷ്ട്രീയ ഭീഷണി, ഗുണ്ടായിസം, സ്വേച്ഛാധിപത്യം എന്ന് രാംദേവ് വിശേഷിപ്പിച്ചു.

അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം താരിഫുകളെ ഇന്ത്യൻ പൗരന്മാർ ശക്തമായി എതിർക്കണം. അമേരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണ്ണമായും ബഹിഷ്കരിക്കണം എന്നാണ് രാംദേവ് ആഹ്വാനം ചെയ്തിരിക്കുന്നത്. പെപ്സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്ഡൊണാൾഡ്‌സ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. ഇത്രയും വലിയ ബഹിഷ്‌കരണം നടത്തണം. ഇങ്ങനെ സംഭവിച്ചാൽ അമേരിക്കൻ കമ്വനികൾക്ക തിരിച്ചടി ലഭിക്കും. ട്രംപ് തന്നെ ഈ താരിഫുകൾ പിൻവലിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് അമേരിക്കയിൽ പണപ്പെരുപ്പം വർദ്ധിക്കും. ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതിലൂടെ ട്രംപ് ഒരു മണ്ടത്തരം ചെയ്തു എന്നും രാംദേവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...