മേലേതിൽ ബാബു അനുസ്മരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് മേലേതിൽ ബാബു എന്ന സിപിഎം പ്രവർത്തകൻ സ്വന്തം പാർട്ടി നേതാക്കളുടെ ഭീഷണി മൂലമുള്ള മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തിട്ട് സെപ്റ്റംബർ 25 ആയ ഇന്ന് മൂന്നു വർഷം തികഞ്ഞു. സ്വന്തം പേരിലുള്ള സ്ഥലം സിപിഎം ഭരണപക്ഷമായ പഞ്ചായത്തിലെ നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ച് വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണി നേരിട്ടത്. അങ്ങനെ സ്ഥലം വിട്ടുനിൽക്കുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ 25 ലക്ഷം കോഴയായി നൽകണമെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമല്ലാതിരുന്ന ബാബു പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനൻ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, വാർഡ് മെമ്പർ ശ്യാം എം എസ് എന്ന വിശ്വൻ എന്നിവരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം സ്വയം ജീവനൊടുക്കിയത്. ഇത് നാട്ടിൽ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

അദ്ദേഹത്തിന്റെ ചരമവാർഷികമായ ഇന്ന് ബന്ധുമിത്രാദികളുടെയും എസ് എൻ ഡി പി കുടുംബയോഗാംങ്ങളുടെയും നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹധർമ്മിണി കുസുമ കുമാരി, ബിജെപി ജില്ലാ സെക്രട്ടറി പി വി അനോജ് കുമാർ, പെരുനാട് പഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ,ബിജെപി പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, എസ്എൻഡിപി യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സൂരജ് സദാശിവൻ, ദീപു കണ്ണനുമൺ, അനിൽ കുമാർ, ശ്രീജന, രാജൻ പോത്തങ്ങാനത്ത്, കലേഷ് മാടമൺ, സോമരാജൻ മന്നപ്പുഴ, ബിജു മടുത്തുമൂഴി, സിജു മോൻ, ശർമ്മ ടി എസ് എന്നിവർ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...