മലയാള സിനിമാപ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടിനെ കുറിച്ച് നിര്‍മാതാവ് രജപുത്ര രഞ്ജിത്തിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാന്‍ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമര്‍ശം. പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോഴിതാ കാസര്‍കോടിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ എറണാകുളത്ത് കിട്ടുമെന്ന് നടന്‍ ബാബുരാജ്.
‘രഞ്ജിത്തേട്ടന്‍ പറഞ്ഞതില്‍ ഖണ്ഡിച്ച് പറയാന്‍ ഒന്നുമില്ല. കാസര്‍കോടിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ എറണാകുളത്ത് കിട്ടുമായിരിക്കും. എനിക്ക് അതിനെ കുറച്ച് അറിയില്ല, എന്നാണ് ബാബുരാജ് പറഞ്ഞത്. അതേസമയം മുമ്പ് ഒരു വലിയ നടന്റെ വാഹനം എക്സൈസ് സംഘം ചേസ് ചെയ്ത വിവരം ബാബുരാജ് പറഞ്ഞിരുന്നു. സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്ന് നടന്‍ വെളിപ്പെടുത്തി.പിടിയിലാകുന്ന ലഹരി ഇടപാടുകാരില്‍നിന്നാണ് സിനിമയിലെ ലഹരി ഉപയോഗക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിക്കുന്നത്. ഒരിക്കല്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്‍തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വാഹനത്തെയാണ്. അന്ന് വാഹനം പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും, അതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.